Talk To Me!!!

Wednesday, March 26, 2008

ഒറിജിനാലിറ്റി

ഒരു ജൂണിയര്‍ ആര്‍ട്ടിസ്റ്റ്‌ ആയിരുന്നു സുജാതന്‍. ഒരിക്കല്‍ അവന്‌ ഒരു മരണ രംഗത്ത്‌ ശവമായി അഭിനയിക്കാനുള്ള നിയോഗം ഉണ്ടായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കൈ നിറയെ ചിത്രങ്ങള്‍.. പക്ഷേ എല്ലാത്തിലും വേഷം ശവത്തിന്റേതാണെന്നു മാത്രം. കടല വില്‍പ്പനക്കാരന്‍ മുതല്‍ വ്യവസായ ഭീമന്‍ വരെ ഉള്ളവരുടെ ശവമായി 'അഭിനയിച്ച്‌' തകര്‍ക്കുകയായിരുന്നു സുജാതന്‍. വ്യാജ മദ്യദുരന്തം പ്രമേയമാക്കിയ 'വാറ്റില്‍ കൊഴിഞ്ഞ പൂക്കള്‍' എന്ന പടത്തില്‍ 7 വ്യത്യസ്ത ശവങ്ങളെ അവതരിപ്പിച്ച സുജാതനു ആ വര്‍ഷത്തെ മികച്ച സഹനടനുള്ള അവാര്‍ഡും ലഭിക്കയുണ്ടായി.

****************************************

അങ്ങനെയിരിക്കെ, ഒരിക്കല്‍ മരണം അവനെയും കീഴടക്കി. ശോകമൂകമായ ആ അന്തരീക്ഷം ഏതോ ഒരു സുജാതന്‍ സിനിമ പോലെ തോന്നിച്ചു. ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ആരാധകരില്‍ ഒരാള്‍ സുജാതന്റെ മൃതദേഹം നോക്കി നിന്ന സുഹൃത്തിനോട്‌ മന്ത്രിച്ചു.

"സിനിമേലാരുന്നു കൊറച്ചൂടെ ഒറിജിനാലിറ്റി..!!"

14 comments:

konchals said...

ഹ ഹ ഹ....
ഇതു കൊള്ളാലൊ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഷൈന്‍ ഷൈന്‍ ആയല്ലോ

കാവലാന്‍ said...

ഒറിജിനലിനേക്കാള്‍ ഒറിജിനാലിറ്റിക്കാണു പ്രിയമെന്ന്.
കൊള്ളാം ഷൈന്‍ നന്നായിരിക്കുന്നു.
തുടരുക.....

പയ്യന്‍സ് said...

liked it:)

cool man, u rock....

`````Shine```` said...

പ്രിയ ചേച്ചി, കൊഞ്ചല്‍ ചേച്ചി... നന്ദി.. :)

`````Shine```` said...

കാവലാനേ.. രാകേഷേ.... സന്തോഷമുണ്ടേ..

തണല്‍ said...

നന്നായി Shine.

Rare Rose said...

ഷൈന്‍..,ഇതു കലക്കീ ട്ടാ.....ചിരിപ്പിച്ചു..കൂടെ ഇത്തിരി ചിന്തിപ്പിച്ചു..ഇനിയും പോരട്ടെ കിടിലന്‍ പോസ്റ്റുകള്‍...:-)

ശ്രീ said...

ഹ ഹ. കലക്കി.
:)

`````Shine```` said...

ശ്രീയേട്ടാ, തണലേ, റോസാപ്പൂവേ.... നന്ദി ഉണ്ട്‌ കേട്ടോ...

പാമരന്‍ said...

ശോ വരാന്‍ വൈകിപ്പോയി.. ഗൊള്ളാല്ലോ വീഡിയോണ്‍..

`````Shine```` said...

ഒട്ടും വൈകിയിട്ടില്ല പാമരാ... സുജാതന്‍ ദേ ഇപ്പൊഴും ആ കിടപ്പു തന്നെ.:)

കമന്റിനു നന്ദി ട്ടോ..

ദളം said...

super!

Amal Bharathan said...

Great thought....:)