Talk To Me!!!

Monday, December 03, 2007

പോംവഴി

"ഞാന്‍ അപ്പോഴേ പറഞ്ഞതാ ശ്രദ്ധിക്കണമെന്നു. ഇനി എന്താ ചെയ്യുക, നിഖില്‍?" മഞ്ജുവിന്റെ മുഖത്തു വേവലാതി പരന്നു.

നിഖിലിന്‌ മറുപടി ഉണ്ടായിരുന്നില്ല. "തെറ്റു എന്റേതു തന്നെ. മുന്‍കരുതല്‍ എടുത്തിരുന്നെങ്കില്‍ ഒഴിവാക്കായിരുന്നു.."

"ഇതു ഒളിപ്പിച്ചു വെക്കാവുന്നതിനെക്കാള്‍ വളര്‍ന്നു നിഖില്‍..." മഞ്ജു, വയറിലേക്കു നോക്കി വിഷമിച്ചു.

"നമുക്കൊരു ഡോക്ടറെ കണ്ടാലോ മഞ്ജു? അധികം വൈകിയാല്‍ കുഴപ്പമാകില്ലേ എന്നാ എന്റെ സംശയം..!. അറിയില്ല, എന്തായാലും ഞാന്‍ ഒന്ന് ആലോചിക്കട്ടെ. വൈകിട്ടു കാണാം" നിഖില്‍ യാത്ര പറഞ്ഞു. മഞ്ജുവും തിരിഞ്ഞു നടന്നു.

* * * * * * * * * * * * * * * *

"മഞ്ജു, ഉടനെ കാണണം. വഴി കിട്ടിയിരിക്കുന്നു." നിഖിലിന്റെ ഫോണ്‍ വന്ന ഉടനെ, മഞ്ജു ഇറങ്ങി.

അവള്‍ വാഴത്തോപ്പില്‍ ചെന്നപ്പോള്‍ നിഖില്‍ കാത്ത്‌ നില്‍ക്കുന്നുണ്ടായിരുന്നു. അവളെ കണ്ടപ്പോള്‍ ആഹ്ലാദത്തോടെ അവന്‍ തന്റെ കൈ ഉയര്‍ത്തി കാണിച്ചു. മഞ്ജു അവന്റെ കൈയില്‍ ഇരുന്ന പുസ്തകത്തിന്റെ തലക്കെട്ടു വായിച്ചു: "കുടവയര്‍ കുറയ്ക്കാം, 21 ദിവസം കൊണ്ട്‌".

അവള്‍ അവന്റെ കണ്ണിലേക്കു നോക്കി മെല്ലെ ചിരിച്ചു.മറുപടി ആയി ഒന്നു ചിരിച്ച ശേഷം, നിഖില്‍ തന്റെ വയറിലേക്കു നോക്കി, പ്രതീക്ഷയോടെ...

[കണ്‍ഫ്‌യൂഷന്‍ ആയെങ്കില്‍ പറയണേ... നാളെത്തന്നെ അടിച്ചു കളഞ്ഞേക്കാം :)]

7 comments:

ശ്രീ said...

ചിരിപ്പിച്ചു.

കൊള്ളാം...

:)

മന്‍സുര്‍ said...

ഷൈന്‍...

ആകെ മൊത്തം കണ്‍ഫ്യൂഷനായേനെ.....

ഇപ്പോ എല്ലാം ശുഭം

കുടവയറുകള്‍ വരുത്തുന്ന വിനകളേ....ചിരിപ്പിച്ചു


നന്‍മകള്‍ നേരുന്നു

ഉപാസന || Upasana said...

:))
ഷൈന്‍ നന്നായി

ഉപാസന

ദിലീപ് വിശ്വനാഥ് said...

എനിക്കു ഗണ്‍ഫ്യൂഷന്‍ ആയി. പക്ഷെ അടിച്ചു കളയണ്ട.
നന്നായി ചിരിച്ചു.

`````Shine```` said...

ശ്രീയേട്ടാ, മന്‍സൂറിക്കാ, ഉപാസന, വാല്‍മീകി ഗുരോ- 25ആം വയസ്സിലേ നല്ലൊരു കുടവയര്‍ സ്വന്തമാക്കിയ ഞാന്‍ വയറന്മാര്‍ക്കായി ഇത്രയെങ്കിലും എഴുതണ്ടേ ? ;).

കമന്റുകള്‍ക്കു ഒത്തിരി നന്ദി.

Minu said...

Kollam shine :)kore chirichu

`````Shine```` said...

Minu! Thanks.... ;P