Talk To Me!!!

Tuesday, September 23, 2008

അന്നാമ്മച്ചേടത്തിയും, അച്ചായനും പിന്നെ ഗൂഗിളും...

കാലത്തു ചന്തയില്‍ പോത്തു വാങ്ങാന്‍ പോയ,
അച്ചായനിപ്പോഴും എത്തിയില്ലേ??
അന്നാമ്മച്ചേടത്തിക്കാകെയങ്ങുള്ളിലൊര-
ങ്കലാപ്പതിയാനിതെങ്ങു പോയി?

വഴിനീളെ കുര്‍ബാന കഴിഞ്ഞു മടങ്ങും, പെണ്‍-
പിള്ളേര്‍ടെ വായ്‌ നോക്കി നിക്കയാണോ.?!
പള്ളിക്കവലേലെ ടോമിച്ചനോടൊത്ത്‌,
കത്തിയും വച്ചങ്ങിരിപ്പാകുമോ??
ഇനി വല്ല വണ്ടിയുമിടിച്ചു വഴിവക്കില്‍,
ബോധമില്ലാതങ്ങു വീണു പോയോ??

രണ്ടു ചങ്കത്തടി, പിന്നൊരു നിലവിളി,
അന്നാമ്മച്ചേടത്തിക്കാധി മൂത്തു.
വീട്ടുകാരും, പിന്നെ നാട്ടുകാരും കൂടെ,
നോക്കാനിറങ്ങീ അച്ചായനെ.
ചന്തയിലില്ല, ടോമിച്ചനും കണ്ടില്ല,
പോയവര്‍ തിരികെ മടങ്ങി വന്നു.

അലമുറയിട്ടുകൊണ്ടന്നാമ്മച്ചേടത്തി,
ബോധം കെടുവാനായ്‌ ആഞ്ഞ നേരം,
കൊച്ചുമോന്‍ ജോസൂട്ടി ചാടിവന്നലറന്നു,
"അച്ചായന്‍ കവലേലെ ഷാപ്പിലൊണ്ട്‌"

കമ്പ്യൂട്ടര്‍ മുറിയില്‍നിന്നിറങ്ങാത്ത കൊച്ചനെ,
നോക്കിയെല്ലാവരും ചോദ്യ ഭാവേ...

"ഗൂഗിളെന്നുള്ളൊരു സൂത്രമുണ്ടമ്മച്ചി,
എന്തോന്നു വേണേലും കണ്ടെത്തിടാം.
അച്ചാച്ചനെവിടെന്നു ചോദിച്ച മാത്രയില്‍,
ഗൂഗിളു പറയുന്നു ഷാപ്പിലൊണ്ട്‌.
ഷാപ്പിന്റെ അഡ്രസ്സ്സും, പോകാനായ്‌ വഴികളും,
ഷാപ്പിന്റെ മെനുപോലും ഒണ്ട്‌, നോക്ക്‌!!"

അതിശയം, ആഹ്ലാദം, ആശ്വാസവും പേറി,
അന്നാമ്മച്ചേടത്തി ചൊല്ലിമെല്ലെ,
"ഗൂഗിളോ, നോബിളോ ആരാകിലെങ്കിലും,
സംഗതി സൂപ്പര്‍ഡാ കൊച്ചുമോനേ...!!"

12 comments:

ഗോപക്‌ യു ആര്‍ said...

സംഗതി സൂപ്പര്‍.....

ബാജി ഓടംവേലി said...

കൊള്ളാലോ.....

റിജാസ്‌ said...

അച്ചായനും ഗൂഗിളിൽ അല്ലെ ?
കൊള്ളാം നന്നായിരിക്കുന്നു.

`````Shine```` said...

ഗോപക്‌ ചേട്ടാ, ബാജി ഭായ്‌, റിജാസ്‌ ചേട്ടാ, ഒരുപാട്‌ നന്ദി. ഗൂഗിളില്‍ തുടങ്ങി ഗൂഗിളില്‍ തന്നെ അവസാനിക്കുന്ന ദിവസങ്ങള്‍ ഉള്ള ഒരുവന്റെ ചിന്തകള്‍ ആണേ ഇതൊക്കെ...

പയ്യന്‍സ് said...

hmmm.... anubhavam guru!

PIN said...

നന്നായിട്ടുണ്ട്...
ആശം‌സകൾ...
http://princevarghese.blogspot.com/2008/09/kk43.html

സ്‌പന്ദനം said...

"ഗൂഗിളെന്നുള്ളൊരു സൂത്രമുണ്ടമ്മച്ചി,
എന്തോന്നു വേണേലും കണ്ടെത്തിടാം.
അച്ചാച്ചനെവിടെന്നു ചോദിച്ച മാത്രയില്‍,
ഗൂഗിളു പറയുന്നു ഷാപ്പിലൊണ്ട്‌.
ഷാപ്പിന്റെ അഡ്രസ്സ്സും, പോകാനായ്‌ വഴികളും,
ഷാപ്പിന്റെ മെനുപോലും ഒണ്ട്‌, നോക്ക്‌!!"

അച്ചാച്ചനിനി മനസ്സമാധാനത്തോടെ ഷാപ്പിലും പോവാന്‍ പറ്റാണ്ടാക്കിയല്ലേ...ഈ ഗൂഗിള്‍

krish | കൃഷ് said...

കൊള്ളാം ഗൂഗിള്‍ക്കവിത.

smitha adharsh said...

അപ്പൊ,ഗൂഗിള്‍ ആരാ മോന്‍?

`````Shine```` said...

രാകേഷ്‌, പ്രിന്‍സ്‌ ചേട്ടാ, സ്പന്ദനം, കൃഷ്‌ ചേട്ടാ, സ്മിത ചേച്ചീ... വന്നതിനു നന്ദി.

മനസ്സറിയും യന്ത്രം പോലെ അല്ലേ ഗൂഗിള്‍ എല്ലാം തിരഞ്ഞു നമുക്കു തരുന്നത്‌. ഭാവിയില്‍ ഇതുപോലെ മനുഷ്യരെയും അതു തിരയുമായിരിക്കും അല്ലേ?

Amal Bharathan said...

Shine
നന്നായിട്ടുണ്ട് ......

അന്വേഷകന്‍ said...

ഷൈന്‍... നല്ല എഴുത്താണല്ലോ..

എന്താ ഇപ്പോള്‍ എഴുതാത്തത് ?
എന്തെങ്കിലുമൊക്കെ എഴുതു മാഷേ...