Talk To Me!!!

Wednesday, November 28, 2007

ചിരി

രാവിലെ ഓടിക്കിതച്ചാണു ബസ്‌ സ്റ്റോപ്പില്‍ എത്തിയതു. അപ്പോള്‍ മുതലേ അവള്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. 8:30ന്റെ അമ്മിണി മോട്ടോര്‍സ്‌ നിര്‍ത്താതെ പോയപ്പോഴും, പിച്ച കൊടുക്കാത്തതിനു ഒരു തെണ്ടി എന്നെ തെറി പറഞ്ഞപ്പോഴും അവള്‍ പൊട്ടി ചിരിച്ചു. അതു കാര്യമാക്കിയില്ലെങ്കിലും, പാഞ്ഞു പോയ എറണാകുളം ഫാസ്റ്റിന്റെ പിറകേ ഓടി, നെഞ്ചും തല്ലി നടു റോടില്‍ വീണപ്പോള്‍, അവള്‍ ചിരിച്ചതു എനിക്കത്ര പിടിച്ചില്ല. പെരുത്തു കയറിയ ദേഷ്യവുമായി 2 എണ്ണം പറയാന്‍ ചെന്ന എന്നെ, അവളുടെ കാലിലെ ചങ്ങലപ്പാടുകള്‍ പിടിച്ചു നിര്‍ത്തി. വന്ന അതേ വേഗതയില്‍ തിരിഞ്ഞു നടന്നപ്പോള്‍, അവള്‍ നിര്‍ത്താതെ ചിരിക്കുന്നുണ്ടായിരുന്നു........ നാട്ടുകാരും.

10 comments:

ശ്രീ said...

കൊള്ളാം.
:)

`````Shine```` said...

ശ്രീയേട്ടാ... അഭിപ്രായങ്ങള്‍ക്കു നന്ദി... :)

Anoop Technologist (അനൂപ് തിരുവല്ല) said...

നന്നായിട്ടുണ്ട്

Unknown said...

You have a future. But have to keep up.........

`````Shine```` said...

അനൂപ്‌ ചേട്ടാ, സിബി...... നന്ദിയുണ്ടേ...

ബാജി ഓടംവേലി said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു.
എഴുതിത്തകര്‍‌ക്കുക.
ഇടയ്‌ക്ക് ചിരിക്കാനും മറക്കേണ്ട (കഥയിലേ മാതിരി )

n.vijayan said...

A mischievous thread... typical Shine Shaili! You have a fan in me... and a sister too...

ദിലീപ് വിശ്വനാഥ് said...

നല്ല കുറിപ്പ്.

ഏ.ആര്‍. നജീം said...

അത് കൊള്ളാം അപ്പോ അതയിരുന്നു സംഭവം

`````Shine```` said...

ബാജി ഭായ്‌, പ്രോത്സാഹനത്തിനു നന്ദി. നജീമിക്കാ, വാല്‍മീകി ഗുരോ, നഗീന ചേച്ചി, ഒത്തിരി നന്ദി ഉണ്ട്‌ കേട്ടോ.